
കോട്ടയം : തകർന്ന് തരിപ്പണമായി കിടക്കുന്ന മൂലേടം മേല്‍പ്പാലത്തില്‍ അപകടം പതിവാകുന്നു.
ഇന്നും അപകടം ഉണ്ടായി. മേല്‍പ്പാലത്തിലെ കുഴിയില്‍ വീണ് സ്കൂട്ടർ മറിഞ് വീട്ടമ്മയ്ക്ക് പരുക്കേറ്റു.
രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.
ദിവാൻ കവല ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്കൂട്ടർ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു.
അപകടത്തില്‍ വീട്ടമ്മയുടെ കൈയ്ക്ക് സാരമായി പരുക്കേറ്റു.
മേല്‍പ്പാലത്തിലെ കുഴി മൂലം വൻ ദുരിതം ആണ് നാട്ടുകാർ അനുഭവിക്കുന്നത്. ഇതോടൊപ്പം പാലത്തിലെ കട്ടിങ്ങും അപകടത്തിനു കാരണമാകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി തവണ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട് എങ്കിലും പാലം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ തയ്യാറായിട്ടില്ല.
വീണ്ടും അപകടം നടന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി



