കോട്ടയം മൂലവട്ടത്ത് കൊടൂരാറ്റിൽ ഓട്ടോറിക്ഷാ മറിഞ്ഞു: പൂർണമായി വെള്ളത്തിൽ മുങ്ങിയ ഓട്ടോ റിക്ഷയിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടു.

Spread the love

കോട്ടയം : മൂലവട്ടത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആറ്റിൽ പതിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മൂലവട്ടം പുന്നക്കൽചുങ്കം കടവിൽ
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

കോട്ടയം മാങ്ങാനം സ്വദേശിയാണ് അപകടത്തിൽപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം ഈ ഭാഗത്ത് എത്തി സവാരിക്ക് ശേഷം തിരികെ പോവുകയായിരുന്നു.

വഴി നിശ്ചയമില്ലാതിരുന്നതിനാൽ അമിതവേഗതയിൽ ഈ ഭാഗത്ത് എത്തിയപ്പോൾ കൊടൂരാറ്റിലേക്ക് നിയന്ത്രണം തെറ്റി പതിക്കുകയായിരുന്നു.

സംരക്ഷണ കവചങ്ങളൊന്നും ഈ ഭാഗത്ത് ഇല്ലാതിരുന്നതും ഓട്ടോറിക്ഷ ആറ്റിലേക്ക് വീഴാൻ കാരണമാണ്.

പോള നിറഞ്ഞ ആറിൻ്റെ ഭാഗത്താണ് ഓട്ടോറിക്ഷ വീണത്.
തുടർന്ന് പൂർണ്ണമായും മുങ്ങിപ്പോയ ഓട്ടോറിക്ഷയിൽ നിന്നാണ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടത്.

ശബ്ദം കേട്ട് നാട്ടുകാരും ഓടിയെത്തി. എന്നാൽ ഇതിനിടെ മറ്റാരെങ്കിലും ഓട്ടോറിക്ഷയിൽ ഉണ്ടോ എന്ന് സംശയം ഉയർന്നു.

ഇതിനാൽ കോട്ടയത്ത് ഫയർഫോഴ്‌സിനെ വിവരം അറിയിച്ച് ഇവർ സ്ഥലത്തെത്തുകയും, സേനാംഗങ്ങൾ മുങ്ങി പരിശോധന നടത്തി മറ്റാരും അപകടത്തിൽപെട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.