കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Spread the love

ഡല്‍ഹി: കോട്ടയം എംപി ഫ്രാൻസിസ് ജോർജിനെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പാർലമെന്റില്‍ എത്തിയ

video
play-sharp-fill

അദ്ദേഹത്തിന് ചെറിയ തലകറക്കം നേരിട്ടതിനെ തുടർന്നാണ് ഡല്‍ഹിയിലെ ആർഎംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അടിയന്തിര ചികിത്സ ലഭ്യമാക്കിയ ശേഷം ഫ്രാൻസിസ് ജോർജ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അദ്ദേഹം പൂർണ ആരോഗ്യവനാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നേതാവിന്റെ കോട്ടയം ജില്ലയിലെ പുതുയുഗ യാത്രക്ക് ശേഷം ഇന്ന് പുലർച്ചെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. തുടർന്ന് രാവിലെ പാർലമെന്റില്‍ യോഗത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശാരീരിക അസ്വാസ്ഥ്യം നേരിട്ടത്ത്.