
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിലെ ജനങ്ങൾ ഇപ്പോഴും ഞെട്ടലിൽ നിന്നും മാറിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.
ജോബുമായി വഴക്കുണ്ടാക്കിയെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഷേർലി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
ഇദ്ദേഹം രാത്രി തിരികെ വിളിച്ചെങ്കിലും ഷേർലി ഫോൺ എടുക്കാതെ വന്നതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ വീടിന്റെ കിടപ്പുമുറിയിൽ നിലത്ത് ഷേർലിയെ രക്തം വാർന്നു മരിച്ചനിലയിലും ഹാളിൽ സ്റ്റെയർകെയ്സ് കമ്പിയിൽ ജോബിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ടു മാസമായി ജോബ് ഷേർലിയോടൊപ്പം ഈ വീട്ടിൽ ഉണ്ടായിരുന്നെന്നും ബന്ധുവാണെന്നാണ് അറിയിച്ചിരുന്നതെന്നും നാട്ടുകാർ പറയുന്നു. ഭർത്താവു മരിച്ചതോടെയാണു ഷേർലി കാഞ്ഞിരപ്പള്ളിയിലേക്ക് എത്തിയത്.
മുക്കാലിയിൽ വാടകയ്ക്കു താമസിച്ച ശേഷം കുളപ്പുറത്തു സ്ഥലംവാങ്ങി വീടു വയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച, ഇവരുടെ നേരത്തേയുള്ള ബന്ധത്തിലെ മകൻ ഇവിടെ എത്തിയിരുന്നതായും നാട്ടുകാർ പറയുന്നുണ്ട്.
നെടുങ്കണ്ടം കല്ലാർ തുരുത്തിയിൽ ഷേർലി മാത്യു (45), കോട്ടയം കുമ്മനം ആലുംമൂട് കുരുട്ടുപറമ്പിൽ ജോബ് സക്കറിയ (38) എന്നിവരെയാണു ഷേർലിയുടെ കുളപ്പുറത്തുള്ള വീട്ടിൽ ഞായറാഴ്ച രാത്രി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ടു വീട്ടിലെത്തിയ ജോബ്, ഷേർലിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തിപ്പരുക്കേൽപിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു നിഗമനമെന്നും പൊലീസ് അറിയിച്ചു. ഷേർലിയെ കൊലപ്പെടുത്തിയ ആയുധം കണ്ടെത്താനായിട്ടില്ല.




