കോട്ടയം മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നസറുദ്ദീൻ അനുസ്മരണ സമ്മേളനം നടത്തി:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അനിഷേധ്യ നേതാവും സംസ്ഥാന പ്രസിഡണ്ടും ആയിരുന്ന ടി. നസറുദ്ദീന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

ഇന്ന് രാവിലെ 10 മണിക്ക് അസോസിയേഷൻ കോൺഫ്രറൻസ് ഹാളിൽ നടന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ഹാജി എം.കെ.ഖാദർ അധ്യക്ഷത വഹിച്ച് അനുസ് മരണ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, ട്രഷറർ സി.എ.ജോൺ ,

വൈസ് പ്രസിഡണ്ടുമാരായ ഫിലിപ്പ് മാത്യു തരകൻ,അബ്ദുൽസലാം. .കെ .പി.ബി. ഗിരീഷ്,
സെക്രട്ടറിമാരായ തോമസ് എ എ ,കെ.പി.രാധാകൃഷ്ണൻ , കെ.പി. നൗഷാദ് എന്നിവർ പ്രസoഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group