
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള അഞ്ഞൂറോളം ജീവനക്കാർക്ക് ജനുവരിയിലെ ശമ്പളം ഫെബ്രുവരി 21 ആയിട്ടും കിട്ടിയില്ല; ഞങ്ങളുടെ വീട്ടിലും കുട്ടികളും പ്രായമായവരുമുണ്ട്; ജീവനക്കാർ മുഴുപ്പട്ടിണിയിൽ; ആശുപത്രി സൂപ്രണ്ട് ഒരാഴ്ചത്തെ ഗോവ ടൂറിന് പിന്നാലെ തീർത്ഥാടനത്തിൽ
കോട്ടയം: മെഡിക്കൽ കോളേജ് വികസന സമിതിയുടെ അഞ്ഞൂറോളം
ജീവനക്കാർ ശമ്പളം കിട്ടാതെ വലയുമ്പോൾ മേലധികാരി തീർത്ഥാടനത്തിൽ. ഒരാഴ്ച നീണ്ട ഗോവാ ടൂറിന് ശേഷം കഴിഞ്ഞ മാസമാണ് സൂപ്രണ്ട് മടങ്ങിയെത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വികസന സമിതിയുടെ കീഴിലുള്ള അഞ്ഞൂറോളം ജീവനക്കാർക്കാണ് ജനുവരിയിലെ ശമ്പളം ഫെബ്രുവരി 21 ആയിട്ടും കിട്ടാത്തത്.
ശമ്പളം കിട്ടാൻ വൈകുന്നതുമൂലം ജീവനക്കാരുടെ കുടുബ ബജറ്റ് താളം തെറ്റി. ബാങ്ക് ലോൺ , കുട്ടികളുടെ പഠനം, പാചക വാതകം. കറന്റ് ചാർജ് , വീട്ടുവാടക ഇവയെല്ലാം ബാധ്യതയായി. ഇതിനു പുറമെ ബ്ലേഡ് പലിശ, ഇഎംഐ എന്നിവയടക്കം അടയ്ക്കാനാവാതെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് ജീവനക്കാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ കാണാൻ എത്തി. എന്നാൽ സൂപ്രണ്ട് തീർത്ഥാടനത്തിലാണ് എന്നാണ് ജീവനക്കാർക്ക് കിട്ടിയ മറുപടി. ശമ്പളം
ഇനി എന്ന് കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും അധികാരികളുടെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്.
നഴ്സ്, അറ്റൻഡർ, ശുചീകരണ വിഭാഗം , എക്സ്റേ ടെക്നി ഷ്യൻ, ഇസിജി തുടങ്ങി മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽപെട്ട അഞ്ഞൂറോളം ജീവനക്കാർക്കാണ് ജനുവരിയിലെ ശമ്പളം ഫെബ്രുവരി അവസാനിക്കാറായിട്ടും ലഭിക്കാത്തത്