
കോട്ടയം :മെഡിക്കൽ കോളജിലെ ദിവസ വേതനക്കാരുടെ വർധിപ്പിച്ച
ശമ്പളം കൊടുക്കുന്നതിന് തീരുമാനമായി. ഇന്നുച്ചകഴിഞ്ഞ് ആശുപത്രി സൂപ്രണ്ട് ഡോ.ജയകുമാറുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് പ്രശ്നം രമ്യമായി പരിഹരിച്ചതായി നേതാക്കൾ അറിയിച്ചു.
ജീവനക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് സൂപ്രണ്ട് നേതാക്കൾക്ക് ഉറപ്പു നൽകി.
500 രൂപയായിരുന്ന ദിവസ വേതനം 710 രൂപയാക്കി സർക്കാർ വർധിപ്പിച്ചിരുന്നു. ജനുവരിലെ ശബളം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
710 രൂപ നൽകിയെങ്കിലും ഫെബ്രുവരിയിൽ നൽകില്ല എന്ന് ജീവനക്കാരെ അധികൃതർ അറിയിച്ചു. ഇതോടെയാണ് വിഷയത്തിൽ ചർച്ച നടന്നത്. ഫെബ്രുവരിയിലെ ശമ്പളം 710 രൂപ നൽകുന്നതിന് ഇതോടെ തീരുമാനമായി.



