
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സ്‌മാർ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയില്‍.
കോട്ടയം മാഞ്ഞൂർ സ്വദേശി ആൻസണ്‍ ജോസഫിനെ (24)യാണ് ഗാന്ധിനഗർ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസണ്‍ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്.
ഇയാളും മറ്റ് നഴ്സിങ് അസിസ്റ്റന്റുമാരും അടക്കമുള്ളവർ വസ്ത്രം മാറുന്ന ചേഞ്ചിംങ് മുറിയിൽ നിന്നും ഇന്നലെ ഓൺആക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺആക്കിയ നിലയിൽ ചേഞ്ചിങ് മുറിയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെയും പിന്നീട് ഗാന്ധിനഗർ പൊലീസിനെയും
അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് കേസെടുത്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇയാളുടെ ഫോൺ പോലീസ് പിടിച്ചെടുത്തു പരിശോധിച്ചു. മുൻപും ഇയാൾ ഇത്തരത്തിൽ ക്യാമറ ഓൺ ചെയ്തു വച്ച് ദൃശ്യങ്ങൾ പകർത്തിയതായി സംശയിക്കുന്നു.