കോട്ടയം മെഡിക്കൽ കോളജിലെ ബിഎസ് സി ഡയാലിസിസ് ടെക്നോളജി: ആദ്യ ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി: ഡോ.കെ പി ജയകുമാർ ,ഡോ വർഗീസ് പുന്നൂസ് എന്നിവർ ചേർന്ന് ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറി.

Spread the love

സ്വന്തം ലേഖകൻ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ
വൃക്കരോഗ വിഭാഗത്തിൽ നിന്നും ബി എസ് സി ഡയാലിസിസ് ടെക്നോളജി ആദ്യബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി.

നെഫ്രോളജി വിഭാഗം മേധാവി ഡോ സെബാസ്റ്റ്യൻ എബ്രഹാമിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്തു.കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും നെഫ്രോളജി വിഭാഗം മേധാവിയുമായിരുന്ന ഡോ കെ പി ജയകുമാർ മുഖ്യാതിഥി ആയിരുന്നു.

ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ ജയകുമാർ നേഴ്സിങ് ചീഫ് ഓഫീസർ ഇ സി ശാന്തമ്മ നെഫ്രോളജി വിഭാഗം അസോസിയേറ്റ് പ്രൊ: ഡോ സജീവ് കുമാർ,നെഫ്രോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോ കൃഷ്ണ സുരേഷ്, ഡോ വി ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ ആദ്യമായി ബിഎസ്സ്സി ഡയാലിസിസ് ടെക്നോളജി ബിരുദ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ഡോ:കെ പി ജയകുമാർ ഡോ വർഗീസ് പുന്നൂസ് എന്നിവർ ചേർന്ന് ബിരുദ സർട്ടിഫിക്കറ്റുകൾ കൈമാറി.

ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി, ഡിപ്ലോമ ഡയാലിസിസ് ടെക്നോളജി എന്നീ കോഴ്സുകളിൽ ഉയർന്ന വിജയം കൈവരിച്ച കുട്ടികൾക്ക് ഡോ ടി കെ ജയകുമാർ ഉപഹാരങ്ങൾ നൽകി