
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ടാക്സി സ്റ്റാന്‍ഡ് പരിസരത്തെ അനധികൃത കടകള്‍ പൊളിച്ചു നീക്കിയ സ്ഥലം വണ്‍വേ റോഡാക്കുന്നു.
ബുധനാഴ്ചയാണ് ആര്‍പ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനധികൃത കടകള്‍
പൊളിച്ചുനീക്കിയത്. ഇവിടം വണ്‍ വേ റോഡാക്കാനാണ് തീരുമാനം. ഈ വണ്‍വേ റോഡ് വരുന്നതോടെ ആയിരക്കണക്കിന് രോഗികളും വാഹനങ്ങളുമെത്തുന്ന മെഡിക്കല്‍ കോളജിലെ തിരക്കിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താനാവും.
അതേസമയം, പഞ്ചായത്ത് അധികാരികള്‍ നോട്ടീസ് തരാതെ തന്റെ കട പൊളിച്ചുനീക്കിയെന്ന് ഇവിടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിംഗ് സ്ഥാപനം നടത്തുന്ന ജോസഫ് പറഞ്ഞു. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group