കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടും, പ്രമുഖ പാൻക്രിയാറ്റിക് സർജനുമായ ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ നിര്യാതനായി.

കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടും, പ്രമുഖ പാൻക്രിയാറ്റിക് സർജനുമായ ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ നിര്യാതനായി.

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടും, പ്രമുഖ പാൻക്രിയാറ്റിക് സർജനുമായ ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൽ നിര്യാതനായി.
94 വയസായിരുന്നു.

കോട്ടയം ഗാന്ധിനഗർ ഡോക്ടേഴ്സ് ഗാർഡനിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

പത്തനംതിട്ട അയിരൂർ കുരുടാമണ്ണിൽ കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കാരം പിന്നീട് നടക്കും.

1947-ൽ ഗുണ്ടൂർ മെഡിക്കൽ കോളേജിൽ എംബിബിഎസിന് ചേർന്നു എങ്കിലും രണ്ടാം വർഷം മുതൽ ചെന്നൈയിൽ സ്റ്റാൻലി മെഡിക്കൽ കോളേജിലേക്ക് മാറി. ഇവിടെ നിന്നുമുള്ള പഠനത്തിന് ശേഷം കൊളംബോയിൽ തുടർ പഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ നിന്നാണ് 1968 ൽ എഫ് ആർ സി എസ് ബിരുദം നേടിയത്.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലും സേവനമനുഷ്ഠിച്ച ശേഷം നാട്ടിൽ തിരിച്ചെത്തി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചേർന്നു കൊണ്ടാണ് സർക്കാർ സർവീസിൽ സേവനം ആരംഭിച്ചത്. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി.

വീണ്ടും തിരിച്ചെത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം ആരംഭിച്ചു. ഇവിടെ നിന്നുമാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ ആദ്യ സൂപ്രണ്ടായി എത്തുന്നത്.
കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം മേധാവിയും, പ്രൊഫസറുമായിരുന്ന ഡോ. മാത്യു ഇതിനോടകം മികച്ച പാൻക്രിയാസ് രോഗ വിദഗ്ധനായും, സർജനായും അദ്ദേഹം പ്രശസ്തി നേടിയിരുന്നു.

കോട്ടയം ജില്ല ജനറൽ ആശുപത്രിയായി പ്രവർത്തിച്ചിരുന്ന ആർപ്പൂക്കരയിലെ ആശുപത്രിയെ ഇന്നത്തെ ഗാന്ധിനഗറിലെ കെട്ടിടത്തിലേക്ക് മാറ്റി മെഡിക്കൽ കോളേജായി പ്രവർത്തനം ആരംഭിച്ചതും ഡോ. മാത്യു വർഗീസ് കുരുടാമണ്ണിൻ്റെ നേതൃത്വത്തിലായിരുന്നു.

ലോകത്തിലെ തന്നെ മികച്ച പാൻക്രിയാറ്റിക് സർജനായി 1986 ലാണ് അദ്ദേഹം വിരമിച്ചത്.

കോട്ടയം പൊന്നാട്ട് കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ.

മക്കൾ: വർഗീസ് മാത്യു (എൻജിനീയർ യുഎസ്എ), ഡോ. മാത്യു കുര്യൻ, ഡോ. മാത്യു ജോർജ് (യുഎസ്എ), ഡോ. ജോൺ മാത്യു (ഇംഗ്ലണ്ട്).

മരുമക്കൾ: അനുപ (ആർക്കിടെക്ട് യുഎസ്എ), ഡോ.മിനി (ഇംഗ്ലണ്ട്), മുന്ന (യുഎസ്), ഡോ.ക്ഷേമ (ഇംഗ്ലണ്ട്)‌.

Tags :