
കോട്ടയം: മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് ഒരാള്‍ മരണമടഞ്ഞ സംഭവത്തില്‍ ആര്‍ക്കെതിരേയും നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യാതെ കളക്ടറുടെ റിപ്പോര്‍ട്ട്.
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്നും കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിട്ടില്ലെന്നും ബലക്ഷയം ഉണ്ടായിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.
സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇരുപത്തിയാറാം ദിവസമാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 20 പേജ് അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരേയെയും പരാമര്‍ശമില്ല. തകര്‍ന്നുവീണ ബാത്ത്‌റൂം കോംപ്ലക്‌സ് എക്‌സ്റ്റന്റ് ചെയ്‌തെടുത്ത കെട്ടിടമെന്നും നിര്‍മ്മാണത്തില്‍ വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടുത്തെ ബാത്ത്‌റൂം ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെന്ന ആശുപത്രി സൂപ്രണ്ടിന്റെ മൊഴിയെ ഖണ്ഡിക്കുന്നതാണ് കളക്ടര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട്. മൂന്നുനില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ബാത്ത്‌റൂമാണ് ആള്‍ക്കാര്‍
ഉപയോഗിച്ചിരുന്നതെന്നും മറ്റു രണ്ടു കെട്ടിടത്തിലും ബാത്ത്‌റൂമുകള്‍ പ്രവത്തിച്ചിരുന്നില്ല എന്നുമാണ് അപകടം നടന്ന സമയത്ത് ആശുപത്രി സുപ്രണ്ടും മറ്റും പറഞ്ഞിരുന്നത്. കഴിഞ്ഞദിവസമാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതിനിടയില്‍ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയില്‍ കോട്ടയത്തെ ജില്ലാ കളക്ടര്‍ക്കും മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന് മുമ്പായിട്ടാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്