
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വിവിധ ക്യാഷ് കൗണ്ടറില്‍ “യുപിഐ പേ” സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ലാബുകളിലെ വിവിധ പരിശോധനകള്‍, എംആര്‍ഐ, സിടി സ്‌കാന്‍, എക്‌സ്‌റേ, ഇസിജി തുടങ്ങിയ എല്ലാ പരിശോധനയ്ക്കും രോഗികളില്‍നിന്നു ഫീസ് ഈടാക്കുന്നുണ്ട്.
രോഗികളുടെ കൂട്ടിരിപ്പുകാരില്‍ ഭൂരിഭാഗം പേരും യുപിഐ പേ യിലൂടെ പണം അടയ്ക്കാമെന്ന ധാരണയില്‍ വിവിധ പരിശോധനകള്‍ക്കായി മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നില്‍ക്കും.
എന്നാല്‍, ഒടുവില്‍ കൗണ്ടറില്‍ എത്തുമ്ബോഴാണ് യുപിഐ പേ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് സമീപത്തുള്ള മെഡിക്കല്‍ സ്റ്റോര്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് രോഗികളും കൂട്ടിരിപ്പുകാരും ചെയ്യുന്നത്. എന്നാല്‍, എല്ലാ സ്ഥാപനമുടമകളും പണം കൊടുക്കാറില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയില്‍ വിവിധ പരിശോധനകള്‍ക്കായി വരുന്ന രോഗികള്‍ക്ക് യുപിഐ പേ സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നാണ് പൊതുവില്‍ ഉയരുന്ന ആവശ്യം.