കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കവാടത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നു.

Spread the love

ഗാന്ധിനഗർ: മെഡിക്കല്‍ കോളജ് ആശുപത്രി കവാടത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നു. ആശുപത്രി കവാടത്തില്‍ വെളിച്ചം ഇല്ലാതായിട്ട് ഒരു വർഷം പിന്നിട്ടു.

ഈ സാഹചര്യത്തില്‍ ഏറ്റുമാനൂർ എംഎല്‍എയും മന്ത്രിയുമായ വി.എൻ. വാസവൻ അനുവദിച്ച എട്ടരലക്ഷംരൂപ വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലെെറ്റ് സ്ഥാപിക്കുന്നത്.

മധ്യകേരളത്തിലെ പ്രധാന ആശുപത്രിയായ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ കവാടത്തില്‍ വെളിച്ചമില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൂരസ്ഥലങ്ങളില്‍നിന്നു രോഗികളുമായി വരുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് ആശുപത്രി കവാടത്തില്‍ വെളിച്ചമില്ലാത്തതിനെത്തുടർന്ന് വഴിതെറ്റിപ്പോയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കെഎസ്‌ഇബി കണക്‌ഷൻ ലഭിച്ചാലുടൻ ലൈറ്റ് പ്രവർത്തിച്ചുതുടങ്ങും.

450 വാട്സിന്‍റെ എട്ട് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ആശുപത്രി കവാടത്തിലെ പുതിയ ആർച്ചിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. ആർച്ചിന്‍റെയും ലൈറ്റിന്‍റെയും ഉദ്ഘാടനം ഒന്നിച്ചു നടത്താനാണ് ശ്രമം.