
കോട്ടയം :മെഡിക്കൽ കോളേജ് ആശുപത്രി അപകടത്തിൽ ഒരാളെ കാണാതായെന്ന പരാതി ഉയർന്നതോടെ ജെസിബിയും ഹിറ്റാച്ചിയും ഉപയോഗിച്ച് തിരച്ചിൽ തുടങ്ങി.
പൊളിഞ്ഞു വീണ കെട്ടിടത്തിന് സമീപത്താണ് ഹിറ്റാച്ചി ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചത്.
തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു എന്ന സ്ത്രീയെ കാണാനില്ല എന്ന ഭർത്താവിൻ്റെ പരാതിയെ തുടർന്നാണ് പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് ജെസിബി ഉപയോഗിച്ചാണ് തെരച്ചിൽ.
പൊളിഞ്ഞു വീണ കെട്ടിടത്തിന് സമീപത്തെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് വിശ്രുതൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ചുറ്റും കെട്ടിടങ്ങൾ ആയതിനാൽ ഹിറ്റാച്ചി ഉപകരണം സമീപത്തെ വാർഡിനുള്ളിലൂടെയാണ് അപകടം നടന്ന പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ സമീപത്തേക്ക് എത്തിച്ചത്.
ഫയർഫോഴ്സിന്റെ 3 യൂണിറ്റും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
അപകട വിവരം അറിഞ്ഞ് വൻ ജനാവലിയാണ് എത്തി ചേർന്നത്.