
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴയ 10-ാം വാർഡില്‍ സീലിംഗായി ഉപയോഗിച്ചിരുന്ന സിമന്‍റുപാളി അടർന്നുവീഴാറായ നിലയില്‍.
അപകടമുണ്ടാകാവുന്ന തരത്തിലാണ് വലിയ ഭാരമുള്ള സിമന്‍റുപാളി അടർന്ന് വീഴാറായി തങ്ങിനില്‍ക്കുന്നത്.
അടുത്തിടെ ആശുപത്രിയിലെ 14-ാം വാർഡിന് സമീപത്തെ ശുചി മുറി ഇടിഞ്ഞുവീണ് തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടിരുന്നു. ഈ കെട്ടിടത്തില്‍ തന്നെയാണ് 10-ാം വാർഡും പ്രവർത്തിച്ചിരുന്നത്.
ഇവിടെയാണ് സിമന്‍റ് പാളി ഏത് നിമിഷവും അടർന്ന് നിലം പൊത്താവുന്ന തരത്തില്‍ തങ്ങിയിരിക്കുന്നത്. കെട്ടിടം ഇടിഞ്ഞുവീണതിനെത്തുടർന്ന് 10, 11, 14 തുടങ്ങിയ വിവിധ വിഭാഗങ്ങളും പ്രധാന ശസ്ത്രക്രിയ തിയറ്ററും പുതിയ സർജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ആശുപത്രിയില്‍ എത്തുന്ന കാല്‍നടയാത്രക്കാർക്ക് സിമന്‍റുപാളി ഭീഷണിയായിരിക്കുകയാണ്. അപകട മേഖലയാണ് ഇതുവഴി സഞ്ചരിക്കരുതെന്ന് അധികൃതർ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാല്‍നട യാത്രക്കാർ ഇത് ശ്രദ്ധിക്കാറില്ല.
ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തില്‍ തങ്ങിയിരിക്കുന്ന ഭാരമുള്ള ഈ സിമന്‍റുപാളി ഇവിടെ നിന്ന് നീക്കം ചെയ്യണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.