കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രോഗിയുടെ ബന്ധുക്കളെ അസഭ്യം പറഞ്ഞതായി പരാതി: ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

Spread the love

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ രോഗിയുടെ ബന്ധുക്കളെ അസഭ്യം പറഞ്ഞതായി പരാതി.
രണ്ടാം വാര്‍ഡില്‍ ചികിത്സയിലുള്ള രോഗിയുടെ മകളോടും കുഞ്ഞിനോടും

video
play-sharp-fill

സെക്യൂരിറ്റി ജീവനക്കാരന്‍ അപമര്യാതയായി പെരുമാറി എന്നു കാട്ടിയാണു സൂപ്രണ്ടിനു പരാതി നല്‍കിയിരിക്കുന്നത്‌. ആയാപറമ്ബ്‌ സ്വദേശി ദീപിന്‍ ആണു

പരാതി നല്‍കിയിരിക്കുന്നത്‌.
അഡ്‌മിഷന്‍ കൗണ്ടറിനു സമീപമുള്ള ബെഞ്ചില്‍ കുട്ടിയെ കിടത്തി ഉറക്കിയതിനു ബെന്നി എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അസഭ്യം പറഞ്ഞെന്നാണു പരാതിയില്‍ പറയുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തന്നെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ചില സെക്യൂരിറ്റി ജീവനക്കാര്‍ രോഗികളുടെ കൂട്ടിരിപ്പുകാരോട്‌ അപമാര്യാദയായി പെരുമാറുന്നതായി പരാതി ഉയര്‍ന്നിരുന്നു.

മറ്റു സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും വ്യത്യസ്‌തമായി പോലീസിനോട്‌ സാമ്യമുള്ള യൂണിഫോം ആണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. കൂടാതെ നെയിംബോര്‍ഡ്‌ വെക്കാതെയാണു പലരും ജോലി ചെയ്യുന്നത്‌ എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌.