കോട്ടയം മെഡിക്കൽ കോളജിലെ തകർന്ന കെട്ടിടം അപകടാവസ്ഥയിലെന്നും പൊളിച്ചു നീക്കണമെന്നും അഞ്ച് വർഷം മുൻപ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് ആശുപത്രി സംരക്ഷിക്കാൻ താല്പര്യമില്ല; സൂപ്രണ്ടിന് താൽപര്യം വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവരെ കൂട്ടി ഗോവയ്ക്ക് ടൂർ പോകാൻ

Spread the love

കോട്ടയം :മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന വിഷയത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.
തകർന്ന കെട്ടിടം അപകടാവസ്ഥയിൽ എന്നും പൊളിച്ചു കളയണമെന്നും സ്പെഷ്യൽ ബ്രാഞ്ച് 5 വർഷം മുൻപ് റിപ്പോർട്ട് ചെയ്തതാണ്.

കെട്ടിടം അപകടാവസ്ഥയിലാണെന്നും പൊളിച്ചു മാറ്റണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. റിപ്പോർട്ട് ആരോഗ്യ വകുപ്പ് അവഗണിക്കുകയായിരുന്നു.

തകര്‍ന്ന കെട്ടിടത്തിന് ആര്‍പ്പൂക്കര പഞ്ചായത്തില്‍ നിന്ന് ഫിറ്റ്‌നെസ് വാങ്ങിയിട്ടില്ലെന്ന വിവരവും പുറത്തു വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജിന്റെ ആദ്യകാലത്ത് നിർമ്മിച്ച ബി വിഭാഗത്തിൽപ്പെട്ട കെട്ടിടമാണ് ഇന്നു തകർന്നു വീണ് ഒരാൾ മരിച്ചത്.
സ്ത്രീകളുടെയും പുരുഷൻമാരുടെയും സർജറി, ഓർത്തോ വിഭാഗം വാർഡുകളും എക്സ്റേ, ഇ.ഇ.ജി, ഓപ്പറേഷൻ തിയേറ്റർ . തുടങ്ങിയ വിഭാഗങ്ങളും ഈ മൂന്നു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഇപ്പോൾ തകർന്നുവീണ ഭാഗം തീരെ ശോച്യാവസ്ഥയിലായിരുന്നു. മുൻപ് ചെറിയ തോതിൽ സീലിംഗ്  ഇടിഞ്ഞു വീണിട്ടുള്ളതാണ്.
ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് ഇന്നത്തെ അപകടത്തിന്റെ കാരണമെന്നത് വ്യക്തമാണ്.

മെഡിക്കൽ കോളേജ് സൂപ്രണ്ടിനാകട്ടെ ആശുപത്രി സംരക്ഷിക്കാൻ താല്പര്യമില്ല.  സൂപ്രണ്ടിന് താൽപര്യം വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവരെ കൂട്ടി ആതിരപ്പള്ളിക്കും, ഗോവയ്ക്കും ടൂർ പോകാനാണ് താല്പര്യം.  ഇത്തരത്തിലുള്ള ടൂറുകൾ ഓപ്പറേറ്റ് ചെയ്യുന്നത് മരുന്ന് കമ്പനികളും ആശുപത്രിയിലേക്ക് നൂലടക്കമുള്ളവ വിതരണം ചെയ്യുന്ന കമ്പനികളുമാണ്. ഇത് സംബന്ധിച്ച് വ്യാപക ആരോപണമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ ഉയരുന്നത്.

 

.