കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ രണ്ടാമത്തെ അപകടം: പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

Spread the love

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ രണ്ടാമത്തെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

video
play-sharp-fill

ഒഡീഷ സ്വദേശി കബി നായിക് (50) ആണ് മരിച്ചത്. 36 ദിവസമായി ഇയാൾ ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരി 28 നാണ് അപകടം നടന്നത്. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വാർഡിൽ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത്.

കഴിഞ്ഞ ജൂലൈയിൽ മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മകളുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച കെട്ടിടത്തിന്
സമീപമാണ് ഈ അപകടവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരപ്പറ്റിന് മുകളിൽ കയറി ജോലി ചെയ്യുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയം കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികൾ ഓടി മാറിയെങ്കിലും ഇയാൾക്ക്‌നട്ടെല്ലിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് കബി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.