കോട്ടയം ചിങ്ങവനത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍; പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞ യുവാവ് എംഡിഎംഎ അടങ്ങിയ ബാഗ് അന്തർ സംസ്ഥാന ബസിൽ നിന്നും വലിച്ചെറിഞ്ഞു

Spread the love

കോട്ടയം: ചിങ്ങവനത്ത് എംഡിഎംഎയുമായെത്തിയ യുവാവ് പൊലീസ് പിടിയില്‍. അന്തർ സംസ്ഥാന ബസിൽ എംഡിഎംഎ കടത്തുകയായിരുന്ന യുവാവ് പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞതിനേ തുടന്ന് എംഡിഎംഎ അടങ്ങിയ ബാഗ് ബസിൽ നിന്നും വലിച്ചെറിഞ്ഞു. വലിച്ചെറിഞ്ഞ ബാഗ് സമീപത്തെ വീട്ടിലേക്കാണ് വീണത്.

ചിങ്ങവനം ട്രെന്‍സിന് എതിര്‍വശത്തെ വീട്ടിലേക്കാണ് ബാഗ് എറിഞ്ഞത്. ഇവിടെ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി മാമ്മൂട് സ്വദേശി ജിജോആണ് പൊലീസിന്റെ പിടിയിലായത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ഡി.എം.എ വാങ്ങാന്‍ എത്തിയ യുവാക്കളും പൊലീസ് പിടിയിലായി. ഇവർ മൂന്ന് പേരുള്ളതായാണ് ലഭിക്കുന്ന സൂചന

ബാഗ്ലൂരില്‍ നിന്നെത്തിയ ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന ജിജോയെ പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസ് പിന്തുടരുന്നത് തിരിച്ചറിഞ്ഞ ഇയാള്‍ ചിങ്ങവനം ട്രെന്‍സിന് സമീപം എത്തിയപ്പോള്‍ എതിര്‍ വശത്തുള്ള വീട്ട് മുറ്റത്തേക്ക് എംഎഡിഎംഎ അടങ്ങിയ ബാഗ് വലിച്ചെറിയുകയായിരുന്നു.

20 ഗ്രാം എംഡിഎംഎ ബാഗിൽ ഉള്ളതായാണ് ലഭിക്കുന്ന വിവരം.