കോട്ടയത്ത് ലോഡ്ജില്‍ നിന്നും വിൽപനയ്ക്കായി എത്തിച്ച 17 ഗ്രാം എം.ഡി.എം.എയുമായി ആറു പേര്‍ പിടിയില്‍;പിടിയിലായത് നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതികള്‍

Spread the love

കോട്ടയം: ജില്ലയിലെ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ ആറു പേർ 17 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായി.

video
play-sharp-fill

നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്.ബാദുഷാ ഷാഹില്‍ (29), നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായ ഇര്‍ഫാന്‍, ഷൈന്‍ ഷാജി, അഖില്‍ ഷിബു, ഏബല്‍ ജോണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബാദുഷാ ഷാഹില്‍ മയക്കുമരുന്നു മോഷണം പിടിച്ചുപറി കേസുകളില്‍ പ്രതിയാണ്. ബാദുഷാ നഗരത്തില്‍ എത്തിയതായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയിഡിലാണ് പ്രതികൾ പിടിയിലാവുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്നു ദിവസങ്ങളായി പോലീസ് സംഘം ഇയാളുടെ ഇടപാടുകള്‍ എല്ലാം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിനിടെയാണ് കോട്ടയം നഗരത്തില്‍ ലോഗോസ് ജംഗ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ചു സംഘം പ്രവര്‍ത്തിക്കുന്നതായ വിവരം ലഭിച്ചത്.
തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.