കോട്ടയത്ത് മഴ ശക്തം: പൊൻകുന്നത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി മരിച്ചു: പരിപ്പിൽ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു: പലയിടത്തും വെള്ളക്കെട്ട്: വാകത്താനത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ പലയിടത്തും മഴ തുടരുന്നു. അതോടൊപ്പം കെടുതികളും. പൊൻകുന്നത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി മരിച്ചു.
പലയിടത്തും വെള്ളം കയറി. മീനച്ചിലാറും കൊടൂരാറും നിറഞ്ഞു.
പൊൻകുന്നത്ത് ഒന്നാം മൈലിൽ ജിനോ (47) എന്നയാളാണ് മരിച്ചത്.

video
play-sharp-fill

പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി.

രാവിലെ ഇടവിട്ട് പെയ്ത മഴ വീണ്ടും കോട്ടയം ജില്ലയിൽ ശക്തി പ്രാപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് വീണ്ടും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്.

നിലവിൽ കോട്ടയം ജില്ലയിൽ യെല്ലാേ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ നേരിയ ശമനമുണ്ടായിരുന്നുവെങ്കിലും ഉച്ചയോടെ മഴ വീണ്ടും കനത്തു.

പുതുപ്പള്ളി പള്ളി റോഡിൽ വെള്ളം കയറി
സമീപത്തെ പാടശേഖരങ്ങളിൽ നിന്നും, കൈത്തോടുകളിൽ നിന്നും വെള്ളം കയറിയതോടെ ഗതാഗതം അടക്കം തടസ്സപ്പെട്ടു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശങ്ങൾ നൽകി.

വാകത്താനം പഞ്ചായത്തിൽ ആരംഭിച്ച വെളളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ സന്ദർശിച്ചു.

വാകത്താനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. ഐറിന്റെ നേതൃത്ത്വത്തിൽ മെഡിക്കൽ ക്യാമ്പും നടത്തി.

തെങ്ങ് വീണ് ഗതഗതം തടസ്സപ്പെട്ടു.

പരിപ്പ് – നാലുതോട് റോഡിൽ സെൻ്റ് ജൂഡ് പള്ളിക്ക് സമീപം റോഡിലേക്ക് തെങ്ങ് വീണ് ഗതഗതം തടസ്സപ്പെട്ടു.