
കോട്ടയം: മരുന്നിന് 5 മുതൽ 50 ശതമാനം വരെവിലക്കുറവ്. കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് കോട്ടയം സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നീതി
മെഡിക്കൽ ഷോപ്പിലാണ് രോഗികൾക്ക് ആശ്വാസം നൽകുന്ന വിലക്കുറവ്. ഇന്നുച്ചയ്ക്ക് മെഡിക്കൽ ഷോപ്പിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു.
ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോഹൻ കെ നായർ, ഡയറക്ടർ ബോർഡ് മെമ്പർമാരായ പങ്കജാക്ഷൻ നായർ , തോമസ് മാത്യു, ബിജു ഏബ്രഹാം, എബി, എം.എ. വേലു,, സെകട്ടറി ടിനു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് സെക്രട്ടറി മഹേഷ് എന്നിവർ പ്രസംഗിച്ചു. മഞ്ജു നന്ദി പറഞ്ഞു.
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് പിൻവശത്ത് കാർഷിക ഗ്രാമ വികസന ബാങ്ക്
കെട്ടിടത്തിലാണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത്. പാർക്കിംഗ് സൗകര്യവുമുണ്ട്.



