കണ്ടാൽ മാന്യൻ കള്ളനാണെന്ന് തോന്നുകയേയില്ല : കോട്ടയം മാങ്ങാനത്തെ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളുടെ ദൃശ്യങ്ങൾ പുറത്ത്: പോലീസ് അന്വേഷണം തുടങ്ങി

Spread the love

കോട്ടയം :മാങ്ങാനം തുരുത്തേൽപ്പാലത്തിനു സമീപം വീടുകളിൽ മോഷ്ടാവിന്റെ വിളയാട്ടം.

video
play-sharp-fill

പ്രദേശത്തെ വീടുകളിൽ കയറുന്ന മോഷ്ടാവിന്റെ സിസിടിവി ക്യാമറാ ദൃശ്യം പുറത്തു വന്നു.

ഇന്നലെ രാത്രിയിലാണ് മാങ്ങാനത്തെ വീടുകളിൽ കയറി മോഷ്ടാവിന്റെ സിസിടിവി ക്യാമാറാ ദൃശ്യം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുരുത്തേൽപ്പാലത്തിനു സമീപം ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഉള്ളിൽ കയറാനാണ് പ്രതി ശ്രമിച്ചിരിക്കുന്നത്.
പാന്റ്സും ഷർട്ടും ധരിച്ച് ഇൻ ചെയ്ത് സുന്ദരനായ ഒരു കള്ളനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. കണ്ടാൽ മാന്യനെന്ന് തോന്നുന്ന വേഷമാണ് ധരിച്ചിരിക്കുന്നത്.

ഈ വീടിന്റെ പുറത്തു നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യമാണ് ഇപ്പോൾ ലഭിച്ചത്.

പ്രദേശത്ത് മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം രൂക്ഷമാണ് എന്നും അടിയന്തരമായി പൊലീസ് നടപടിയെടുക്കണമെന്നും നഗരസഭ അംഗം ജൂലിയസ് ചാക്കോ ആവശ്യപ്പെട്ടു.