അനിൽകുമാർ നല്ല ആത്മവിശ്വാസത്തിലാണ്: വെറും മൂന്ന് തദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന കോട്ടയം മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുമെന്ന്

Spread the love

കോട്ടയം: മൂന്നേ മൂന്ന് തദേശ സ്ഥാപനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന കോട്ടയം മണ്ഡലം ഇക്കുറി എൽഡിഎഫ് നേടുമെന്ന് സ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ തറപ്പിച്ചു പറയുന്നു.

video
play-sharp-fill

ഒരു നഗരസഭയും, രണ്ട് പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് കോട്ടയം നിയമസഭാ മണ്ഡലം. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മണ്ഡലത്തില്‍ പ്രചരണ രംഗത്ത് വലിയ മുന്നേറ്റം നടത്തുവാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്.

ആ മുന്നേറ്റം അന്തിമവിധിയില്‍ പ്രതിഫലിക്കുമെന്ന പ്രതീഷയിലാണ് അനില്‍കുമാർ.
കോട്ടയം നഗരസഭയും പനച്ചിക്കാട്‌, വിജയപുരം പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ്‌ കോട്ടയം നിയമസഭാ മണ്ഡലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1957ലെ ആദ്യ തെരഞ്ഞെടുപ്പ്‌ മുതല്‍ മണ്ഡലത്തെ കൂടുതല്‍ കാലം പ്രതിനിധീകരിച്ചത്‌ ഇടതുപക്ഷ എംഎല്‍എമാരാണ്. ആദ്യമായി ഹാട്രിക്‌ വിജയം നേടിയത്‌ സിപിഐ എമ്മിന്റെ ടി കെ രാമകൃഷ്‌ണനാണ്‌. മുമ്പ്‌ കുമരകം, തിരുവാർപ്പ്‌ പഞ്ചായത്തുകള്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 2011ലെ പുനസംഘടനയില്‍ ഈ പഞ്ചായത്തുകള്‍ ഏറ്റുമാനൂർ മണ്ഡലത്തിലായി.

കോണ്‍ഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ചത്. ഇക്കുറി മണ്ഡലത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. വികസന മുരടിപ്പ് അനുകൂലമാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ അനില്‍കുമാറിൻ്റെ പ്രതീക്ഷ.

പരിഷ്കരണത്തിന്റെ ഭാഗമായി കോട്ടയം മണ്ഡലത്തില്‍ 15831 വോട്ടർമാരുടെ കുറവാണുള്ളത്. ജില്ലയില്‍ ഏറ്റവുമധികം വോട്ടർമാർ ഒഴിവാക്കപെട്ടതും കോട്ടയം മണ്ഡലത്തില്‍. വോട്ടർമാർ കുറഞ്ഞതും, മണ്ഡലത്തിലെ വികസന മുരടിപ്പും, പ്രചരണ രംഗത്തെ മുന്നേറ്റവും ഇടത് മുന്നണിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മണ്ഡലത്തില്‍ പ്രധാന മത്സരം. ബി ഡി ജെ എസിലെ പി.അനില്‍കുമാറാണ് എൻഡിഎ സ്ഥാനാർഥി.