
കോട്ടയം: തിരുവനന്തപുരം ശ്രീ പദ്‌മനാഭ അന്തർദ്ദേശീയ സത്രസമിതിയുടെ
അന്തർദ്ദേശീയ ഭാഗവത മഹാസത്രം
2025 ഡിസംബർ 20 മുതൽ 30 വരെ കോട്ടയം നട്ടാശ്ശേരി വിഷ്‌ണു മംഗലം
ക്രോധവത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കും.
മഹാസത്ര സ്വാഗത സംഘ രൂപീകരണ സമ്മേളനം
ആഗസ്റ്റ് 10 ഞായർ 3 മണിക്ക് കോട്ടയം തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും.
ഉദ്ഘാടനം സംസ്ഥാന സഹകരണ ,ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിക്കും.ശാന്തിഗിരി ആശ്രമം മുഖ്യ രക്ഷാധികാരി,
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ എ അധ്യക്ഷത വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഥമസത്ര സംഭാവന സ്വീകരിക്കൽ മോൻസ് ജോസഫ് എം.എൽ.എ.
വാഴൂർ തീർത്ഥപാദാശ്രമം
തീർത്ഥപാദർ മഠാധിപതി സ്വാമി പ്രജ്ഞനാനന്ദ
മഹാസത്ര സന്ദേശം നൽകും.
മഹാസത്ര നിർവഹണ സമിതി
വർക്കിംഗ് ചെയർമാൻ
മോഹൻ കെ. നായർ
സ്വാഗതം പറയും.
ഭാരത് ഹോസ്‌പിറ്റൽ എം.ഡി
ശരേണുക വിശ്വനാഥൻ പ്രഥമ മഹാസത്ര സംഭാവന നൽകും.
ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആശംസാ പ്രസംഗം നടത്തും