
ഏറ്റുമാനൂർ: വികസനത്തിന്റെ പാതയിലൂടെ കേരളം മുന്നോട്ടു പോകുമ്പോഴും സമാധാനം പ്രധാനമാണ്. വർഗീയ വാദികൾ ഉണ്ടെങ്കിലും വർഗീയ കലാപങ്ങൾ ഇല്ലാത്ത പത്തുവർഷങ്ങളാണ് കടന്നുപോയത് എന്ന് സിപിഐ എം സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അതിരമ്പുഴ ചന്തക്കവലയിൽ ചേർന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവശേഷി വികസന സൂചികകളിൽ കേരളം മുൻപന്തിയിലാണ്. അതിനേക്കാളും പ്രധാനമാണ് പൊതുവേയുള്ള സമാധാന ജീവിതം. ഏത് സാധാരണക്കാരനും ആഗ്രഹിക്കുന്നതും അതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതുപക്ഷമുള്ളതുകൊണ്ടാണ് ഇതൊക്കെ സാധ്യമാവുന്നത്. മറ്റോന്നിനെകുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. നാടിന്റെ വർത്തമാനകാലത്തെ സ്നേഹിക്കുന്നവർ മാത്രമല്ല നമ്മളെ പിന്തുടരുന്ന തലമുറ കൂടി ഐശ്വര്യപൂർണ്ണമായി ജിവിക്കേണ്ട സാഹചര്യത്തിനായി എൽഡിഎഫിനൊപ്പം അണിനിരക്കണമെന്നും എം എ ബേബി പറഞ്ഞു.
യോഗത്തിൽ സ്ഥാനാർഥി വി എൻ വാസവനെ ഷാൾ അണിയിച്ച് എം എ ബേബി സ്വീകരിച്ചു.ഏറ്റുമാനൂർ മണ്ഡലത്തിലെ വികസനങ്ങളിൽ പ്രധാന പദ്ധതിയായി നവീകരിച്ച അതിരമ്പുഴ ജങ്‌ഷനിലാണ് പൊതുയോഗം നടന്നത്. 6 മീറ്റർ മാത്രമായിരുന്ന റോഡ് വി എൻ വാസവന്റെ ഇടപെടലിൽ 18 മീറ്റർ വിതിയിൽ വിശാലയി.
ജങ്‌ഷൻ വികസനം യാഥാർഥ്യമാക്കിയ നാൾവഴികൾ വി എൻ വാസവൻ വിശദീകരിച്ചത് ഹർഷാരവങ്ങളോടെയാണ് ജനം സ്വീകരിച്ചത്. ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് കെ ഐ കുഞ്ഞച്ചൻ അധ്യക്ഷനായി.
ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി കെ എൻ വേണുഗോപാൽ സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളായ ജോസ് ഇടവഴിക്കൻ,എം എസ് സാനു, വി ജയപ്രകാശ്, ഇ എസ് ബിജു, ബാബു ജോർജ്,കെ ടി രമേശ്, രാജീവ് നെല്ലിക്കുന്നേൽ,മുരളി തകിടിയേൽ, രഘുബാലരാമപുരം, ജിം അലക്സ്, എൻ എ മാത്യു, പി എൻ സാബു,രതീഷ് രത്നാകരൻ എന്നിവർ സംസാരിച്ചു.



