video
play-sharp-fill
കോട്ടയം ജില്ലയിൽ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15 മുതൽ

കോട്ടയം ജില്ലയിൽ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15 മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായ പ്രത്യേക അദാലത്തുകൾ ജില്ലയിൽ ഫെബ്രുവരി 15, 16, 18 തീയതികളിൽ നടക്കും. സാന്ത്വന സ്പർശം എന്ന പേരില്ലാണ്.അദാലത്ത് നടത്തുന്നത്.

അദാലത്തി മന്ത്രിമാരായ മന്ത്രി പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, കെ.ടി. ജലീൽ എന്നിവർ നേതൃത്വം നൽകും.അദാലത്തുകളിലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി മൂന്നിന് ഉച്ചമുതൽ ഒൻപതിനു വൈകുന്നേരം വരെയായിരിക്കും സ്വീകരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ പോർട്ടലിൽ പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ഇതിനുപുറമെ അപേക്ഷ സമർപ്പിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളിൽ സൗജന്യമായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടും നൽകാം.

അദാലത്തുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ടൂറിസം സെക്രട്ടറി റാണി ജോർജിനെ നിയോഗിച്ചിട്ടുണ്ട്. അദാലത്തിലേക്ക് ലഭിക്കുന്ന പരാതികൾ തരംതിരിച്ച് തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകുന്നതിനായി റവന്യു, തദ്ദേശസ്വയംഭരണം, സാമൂഹ്യനീതി, കൃഷി, ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് കോർ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

അതേസമയം ജില്ലാ കളക്ടറുടെ അദാലത്തുകളിൽ പരിഗണിക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രിമാരുടെ അദാലത്തുകളിലും സ്വീകരിക്കുന്നതല്ല.

ലഭിക്കുന്ന പരാതികളിൽ വകുപ്പുകളിൽനിന്നുള്ള മറുപടികൾ കൃത്യവും വിശദവുമായിരിക്കണമെന്നും .രേഖകൾ ആവശ്യമുള്ള കേസുകളിൽ അതിനായി ഏത് ഉദ്യോഗസ്ഥനെ എപ്പോൾ ബന്ധപ്പെടമെന്ന കാര്യം അറിയിക്കണം, പരിഹരിക്കാൻ കഴിയാത്ത പരാതികളിൽ കാരണം വ്യക്തമാക്കിയിരിക്കണം. നയപരമായ മാറ്റം ആവശ്യമുള്ള കേസുകളുണ്ടെങ്കിൽ ആക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യണം കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

സബ് കളക്ടർ രാജീവ് കുമാർ ചൗധരി, എ.ഡി.എം അനിൽ ഉമ്മൻ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, തഹസിൽദാർമാർ, കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.