play-sharp-fill
കോട്ടയത്ത് മൂന്നാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 46 പേരിൽ 45 പേരും പുറത്തുനിന്ന് എത്തിയവർ ; സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കോട്ടയത്ത് മൂന്നാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 46 പേരിൽ 45 പേരും പുറത്തുനിന്ന് എത്തിയവർ ; സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ കൊറോണ വൈറസിന്റെ മൂന്നാം ഘട്ട വ്യാപനത്തിൽ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്. ഇതിൽ മീനടം സ്വദേശിയായ 58കാരനു മാത്രമാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്.


ഇതിൽ 30 പേർ വിദേശ രാജ്യങ്ങളിൽനിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നുമാണ് വന്നത്. കുവൈറ്റിൽനിന്ന് മെയ് 26ന് ഒരേ വിമാനത്തിൽ എത്തിയ 16 പേരിൽ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തുനിന്ന് എത്തുന്നവരെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിലും ക്വാറന്റൈയിനിൽ താമസിപ്പിക്കുന്നതിനും സർക്കാർ നിർദേശപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ് സമ്പർക്കം മുഖേനയുള്ള രോഗവ്യാപനം ഇതുവരെ നിയന്ത്രിക്കാൻ സഹായകമായതെന്ന് ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു.

ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസിക്കുന്നവർ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുന്നു. വാർഡ്തല ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ ഹോം ക്വാറന്റൈൻ നിരീക്ഷണവും ജില്ലയിൽ ഊർജ്ജിതമാക്കിയതും രോഗ വ്യാപനത്തിന് തടയിടാൻ സാധിച്ചു.