
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മേലുകാവിൽ സി.എം.എസ്. സ്കൂളിന് സമീപം കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
മേലുകാവ് -ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തിൽ ആര്‍ക്കും തന്നെ പരിക്കില്ല. എന്നാൽ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞു ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു.