
കോട്ടയം: ലൂര്‍ദ് ഫൊറോന പള്ളിയിലെ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും മാര്‍ സെബസ്ത്യാനോസ് സഹതായുടെയും തിരുനാള്‍ ഫെബ്രുവരി 6 മുതല്‍ 15 വരെ ആഘോഷിക്കും.
ഇടവക ദിനാചരണവും സാമുദായിക ശാക്തീകരണ വര്‍ഷ ഉദ്ഘാടനവും 12നും, പ്രധാന തിരുനാള്‍ ദിനം 15നുമാണ്.
തിരുന്നാളിന് തുടക്കം കുറിച്ചു ലൂര്‍ദ് പള്ളി വികാരി ഫാ. ജേക്കബ് വട്ടക്കാട്ട് ആറിനു വൈകിട്ട് അഞ്ചിനു കൊടിയേറ്റും. കുര്‍ബാനയ്ക്ക് ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ ഫാ. സ്കറിയാ കന്യാകോണില്‍ കാര്‍മികത്വം വഹിക്കും. ലൂര്‍ദിലെ അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് പാറത്താനം ഫാ. സേവ്യര്‍ ഇലവുമൂട്ടില്‍ ഫാ. ടോണി കോയില്‍പറമ്പില്‍ എന്നിവര്‍ ശുശ്രൂഷകളുടെ സഹകാര്‍മ്മികര്‍ ആയിരിക്കും.
ഏഴിനു വൈകിട്ട് അഞ്ചിന് തിരുനാള്‍ കുര്‍ബാന ഫാ. വര്‍ഗീസ് മതിലകത്തുകുഴി, എട്ടിനു രാവിലെ 5.15നും, 6.30നും 8നും 10നും വൈകിട്ട് അഞ്ചിനും കുര്‍ബാന.
ഒമ്പതിനു അഞ്ചിന് കുര്‍ബാന ഫാ. കെവിന് മുട്ടത്തുടിയില്. 10ന് വൈകിട്ട് അഞ്ചിന് കുര്‍ബാന -ഫാ. ടോണി തത്തക്കാട്ടുപുളിക്കല്, 11നു വൈകിട്ട് അഞ്ചിന് തിരുസ്വരൂപ പ്രതിഷ്ഠ സുറിയാനി കുര്‍ബാന ഫാ. വര്‍ഗീസ് മറ്റത്തില്‍ സന്ദേശം ഫാ. രഞ്ജിത്ത് ആലുങ്കല്‍, 12 നു വൈകിട്ട് 4 .30ന് ആഘോഷമായ കുര്‍ബാന -ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത, 6:30 ന് ഇടവക ദിനാഘോഷം സാമുദായിക ശക്തികരണ വര്‍ഷ ഇടവകതല ഉദ്ഘാടനം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. എട്ടിനു കലാവിരുന്ന് തുടര്‍ന്ന് സ്നേഹവിരുന്ന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂര്‍വിക സ്മരണ ദിനമായ 13ന് വൈകിട്ട് അഞ്ചിന് കുര്‍ബാന -ഫാ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, 6.15ന് സെമിത്തേരി പ്രദക്ഷിണം -എട്ടിന് ഗാനമേള. 14 ശനി വൈകിട്ട് നാലിന് പ്രസുദേന്തിമാരെ, വാഴിക്കല്‍ അഞ്ചിന് തിരുനാള്‍ കുര്‍ബാന, സന്ദേശം -ഫാ. തോമസ് പാറത്താനം, ആറിന് പട്ടണ പ്രദക്ഷിണം ക്രിസ്തുരാജ കത്തീഡ്രലിലേക്ക് എട്ടിന് നാടകം.
15 ഞായര്‍ പ്രധാന തിരുനാള്‍ 5.15നും 6.30നും കുര്‍ബാന, വൈകിട്ട് 4.30ന് തിരുനാള്‍ റാസ, കുര്‍ബാന ഫാ- ജോസഫ് പ്ലാക്കാലില്‍, സന്ദേശം -വര്‍ഗീസ് കൊടിയന്തറ, ആറിന് തിരുനാള്‍ പ്രദക്ഷിണം ഏഴിന് കൊടിയിറക്ക്്. വാദ്യമേളങ്ങള്‍ എട്ടിന് തിരുസ്വരൂപപുനപ്രതിഷ്ഠ തുടര്‍ന്ന് ആകാശ വിസ്മയകാഴ്ച.
തിരുനാള്‍ ദിവസങ്ങളിലും പതിവുപോലെ എന്നും രാവിലെ 5.30നും 6.30 നും കുര്‍ബാന ഉണ്ടായിരിക്കും.
കഴുന്നു നേര്ച്ചയ്ക്കും അടിമ സമര്‍പ്പണത്തിനും പ്രത്യേക ദിനങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കും. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ലൂര്‍ദ്ദ് ഇടവക പള്ളി വികാരി ഫാ. ജേക്കബ് വട്ടക്കാട്ട്, ട്രസ്റ്റിമാരായ മാത്യു ഡോമിനിക് വള്ളവശേരി, സി.എ. ജോണ്‍ ചിറക്കടവില്‍, സിജോ സൈമണ്‍ ചകിണിമാന്ത്ര, ലാലിച്ചന്‍ ജോസഫ് കുളപ്രത്താഴെ, കണ്‍വീനര്‍മാരായ ജോര്‍ജുകുട്ടി ഫിലിപ്പ്, സ്കറിയ ജോസഫ്, ബിജു ജോണ്‍, എം.ടി.ഷിബു എന്നിവര്‍ അറിയിച്ചു.
i



