
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘടത്തിലേക്ക് കടന്നതോടെ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ എറെ പ്രതീക്ഷയിലാണ്. തന്നെ ഇക്കുറി മണ്ഡലം കൈവിടില്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ നിറഞ്ഞ സ്നേഹവുമായി അമ്മമാരുടെയും യുവജനങ്ങളുടേതുമടക്കം വലിയ ജനപിന്തുണയോടെയാണ് അഡ്വ. കെ അനിൽകുമാറിന്റെ പ്രചാരണം മുന്നേറുന്നത്. ഓരോ മേഖലയിലും ചെന്ന് അവരിൽ ഒരാളായി നിന്നുള്ള അനിലിന്റെ പ്രചാരണം ജനഹൃദയങ്ങൾ ഏറ്റുവാങ്ങി.
സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാഹരണമായ അനിൽകുമാർ കോട്ടയം മണ്ഡലത്തിലെ വികസന സ്വപ്നങ്ങൾ മുന്നിൽവച്ചാണ് പ്രചാരണം നടത്തുന്നത്. മാറ്റം ഉറപ്പിച്ചുള്ള ആവേശമാണ് തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ തെളിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തിയ സ്ഥാനാർഥിക്ക് ഉൗഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഓരോരുത്തരെയും പേരെടുത്ത് വിളിച്ച് സൗഹൃദം പങ്കുവച്ച് ബന്ധങ്ങൾ ദൃഢമാക്കിയാണ് മടക്കം. ചിങ്ങവനത്ത് കട ഉദ്ഘാടനത്തിലും സംക്രാന്തിയിൽ കല്യാണത്തിലും പങ്കെടുത്തു.
തുടർന്ന് മരണവീടുകളും സന്ദർശിച്ച സ്ഥാനാർഥി വിവിധ കൺവൻഷനുകളിലും പങ്കെടുത്തു. കോട്ടയത്തിന്റെ വികസന പ്രവർത്തനങ്ങളെപ്പറ്റി ദീർഘവീക്ഷണമുള്ള അഡ്വ. കെ അനിൽകുമാറിനെ ഏറെ പ്രതീക്ഷകളോടെയാണ് യുവജനങ്ങൾ കാണുന്നത്.



