കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ പൗര പ്രമുഖരെ സന്ദർശിക്കുന്ന തിരക്കിൽ: തിരുനക്കരയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിച്ചു.

Spread the love

കോട്ടയം: കോട്ടയം മണ്ഡലത്തിലെ എല്ഡിഎഫ് സ്ഥാനാര്ഥി കെ. അനില്കുമാര് പ്രചരണത്തിന്റെ ഭാഗമായുള്ള സന്ദര്ശനങ്ങളിലാണ്. പദ്മവിഭൂഷണ് ജസ്റ്റീസ് കെ.ടി.
തോമസിനെ മന്ത്രി വി.എന്. വാസവനൊപ്പമെത്തി സന്ദര്ശിച്ചു പിന്തുണ തേടി.

video
play-sharp-fill

ചുവരെഴുത്തുകള് നേരത്തെതന്നെ പൂര്ത്തികരിച്ച എല്ഡിഎഫ് കേന്ദ്രങ്ങള് ഫ്ളെക്സ്, പോസ്റ്റര് എന്നിവ സ്ഥാപിക്കുന്ന തിരക്കിലാണ്. മാറിയ കേരളം, മാറേണ്ടത് കോട്ടയം എന്നതാണ് അനില്കുമാറിന്റെ പ്രചാരണ വാക്യം.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പഴയ പോലീസ് സ്റ്റേഷന് മൈതാനത്തിനു സമീപം ഇന്നലെ വൈകുന്നേരം മുതിര്ന്ന സിപിഎം നേതാവ് വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു വൈകുന്നേരം കോട്ടയം കെപിഎസ് മേനോന് ഹാളില് ചേരുന്ന തെരഞ്ഞെടുപ്പ് കണ്വന്ഷന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.