എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ അനിൽകുമാറിൻ്റെ റോഡ് ഷോയ്ക്ക് ദിവാൻ കവലയിൽ തുടക്കം: സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനപങ്കാളിത്തം.

Spread the love

കോട്ടയം:
കോട്ടയം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി
അഡ്വ. കെ അനിൽ കുമാറിന്റെ പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിലും കോട്ടയം നഗരസഭാ പ്രദേശങ്ങളിലുമുള്ളറോഡ് ഷോ ഇന്നു രാവിലെ ആരംഭിച്ചു.

video
play-sharp-fill

രാവിലെ എട്ടിന് ദിവാൻ കവലയിൽ നിന്നാണ് തുടക്കം. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻറ് ജോജി കുറത്തിയാടൻ ഉദ്ഘാടനം ചെയ്തു.

തുടർന്നു നാട്ടകം ഈസ്റ്റ്, നാട്ടകം, ചിങ്ങവനം, പനച്ചിക്കാട്, കൊല്ലാട് എന്നിവിടങ്ങളിലാണ് രാവിലെ റോഡ് ഷോ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ച കഴിഞ്ഞ് പകൽ മൂന്നിന് മാങ്ങാനം മന്ദിരം കവലയിൽ നിന്ന് ആരംഭിക്കും. വിജയപുരം, കുമാരനല്ലൂർ ഈസ്റ്റ്, കുമാരനല്ലൂർ വെസ്റ്റ്, കഞ്ഞിക്കുഴി, കോട്ടയം ടൗൺ, കോടിമത, തിരുവാതുക്കൽ ഈസ്റ്റ്, തിരുവാതുക്കൽ വെസ്റ്റ് എന്നിവിടങ്ങളിലൂടെ കടന്ന് നട്ടാശ്ശേരിയിൽ സമാപിക്കും.