നാട്യഭാവങ്ങളില്ലാതെ അവരിൽ ഒരാളായി വോട്ടുറപ്പിച്ച്‌ ജനഹൃദയം കീഴടക്കി ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ;അക്ഷരനഗരിയിൽ പ്രചാരണം പ‍വറാക്കി എൽഡിഎഫ്‌

Spread the love

കോട്ടയം:നാട്യഭാവങ്ങളില്ലാതെ അവരിൽ ഒരുവനായി നിന്നു കൊണ്ട്‌ വോട്ടുറപ്പിച്ച്‌ ഇടതുമുന്നണി സ്ഥാനാർഥി അഡ്വ.കെ അനിൽകുമാർ.
ഓരോ ദിവസം കഴിയുമ്പോഴും ജനമനസിലേക്ക്‌ ഇടം പിടിച്ച്‌ വോട്ട്‌ ഉറപ്പിച്ച്‌ മുന്നേറുകയാണ്‌ അഡ്വ.കെ അനിൽകുമാർ. അക്ഷരനഗരിയുടെ വികസന കാലൊച്ചയുടെ ശബ്ദം മുഴങ്ങി കഴിഞ്ഞു എന്നാണ്‌ നാട്ടുകാരും പറയുന്നത്‌.

video
play-sharp-fill

കോട്ടയം മാറണം എന്ന്‌ തന്നെയാണ്‌ അവരുടെ ആവശ്യം. തെരെഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച ഉടൻതന്നെ പ്രവർത്തനത്തിന്‌ ഇറങ്ങാൻ സാധിച്ചത്‌ പ്രചാരണം ഏറെ മുന്നിൽ എത്താൻ സാധിച്ചത്‌ മേൽകൈയായി.

ഞങ്ങളുടെ വോട്ട്‌ അനിൽ സാറിന്‌ തന്നെയാണ്‌ അതിൽ ഒരു മാറ്റവുമില്ല ശനിയാഴ്‌ച രാവിലെ തിരുവാതുക്കൽ ഭാഗത്തെ കടകളിൽ വോട്ടഭ്യർഥിക്കാൻ എത്തിയപ്പോൾ ഇവിടുത്തുകാർ പറഞ്ഞ വാക്കുകൾ ഇങ്ങനെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ മാറി ചിന്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു എന്നാണ്‌ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഒരേ സ്വരത്തിൽ പറഞ്ഞത്‌. വികസനമില്ലാതെ കോട്ടയം എന്നും ഇങ്ങനെ കിടന്നാൽ മതിയോ……ഒരു മാറ്റം വേണ്ടെ….എന്നാണ്‌ രാഘവൻ ചേട്ടൻ ചോദിക്കുന്നത്‌. മാറ്റം വരണേൽ അനിൽ ജയിച്ച്‌ വരണം തലയിൽ കൈ വെച്ച്‌ അനുഗ്രഹിച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു.

തുടർന്ന്‌ മാങ്ങാനത്ത്‌ എത്തിയ സ്ഥാനാർഥി ഇവിടെ കടകളിലും മറ്റ്‌ സ്ഥാപന ങ്ങളിലും കയറി വോട്ടഭ്യർഥിച്ചു. പള്ളം മാവിളങ്ങ്‌ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും പങ്കെടുത്തു. മരണവീടുകളിലും സന്തർശനം നടത്തി.