
കോട്ടയം: കുഴിമറ്റം സെൻ്റ് ജോർജ് യുവജനപ്രസ്ഥാനത്തിൻ്റെയും പള്ളം ഡിസ്ട്രിക്ട് യുവജനപ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് പരുത്തുംപാറ കവലയിൽ സ്നേഹ സാഹോദര്യ ജ്വാല സംഘടിപ്പിച്ചു.
പള്ളം ഡിസ്ട്രിക്ട് ഓർഗനൈസർ റെനോഷ് റെജി സ്വാഗതം ആശംസിച്ചു. പള്ളം ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ. ഇട്ടി ഇട്ടി അധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബെഞ്ചമിൻ ഉദ്ഘാടനം നിർവഹിച്ചു.
എ പി ഷിഫർ മൗലവി അൽ കൗസരി, കുറിച്ചി സദൻ, ഫാ. ഇട്ടി തോമസ് എന്നിവർ മതസൗഹാർദ്ദ സന്ദേശം നൽകി. വന്ദ്യ ജോസഫ് റമ്പാൻ ഓ ഐ സി ആശംസ അറിയിച്ചു. കുഴിമറ്റം സെൻ്റ് ജോർജ് യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് കെൽവിൻ റ്റി വർഗീസ് മതമൈത്രി പ്രാർത്ഥന നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴിമറ്റം സെൻ്റ് ജോർജ് യുവജനപ്രസ്ഥാനം സെക്രട്ടറി കുമാരി നേഹിത മോൾ എസ് എ നന്ദി അറിയിച്ചു.



