കോട്ടയത്ത് കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷം ജില്ലാതല കലാമത്സരങ്ങൾ: നവംബർ 6 മുതൽ 9 വരെ കുട്ടികളുടെ ലൈബ്രറി രാഗം, താളം, ശ്രുതി,ലയം ഓഡിറ്റോറിയങ്ങളിൽ

Spread the love

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ശിശുദിനാഘോഷം ജില്ലാ തല കലാമത്സരങ്ങൾ നവംബർ 6 മുതൽ 9 വരെ കുട്ടികളുടെ ലൈബ്രറി രാഗം, താളം, ശ്രുതി,ലയം ഓഡിറ്റോറിയങ്ങളിൽ നടക്കും.

video
play-sharp-fill

6 ന് രാവിലെ 9.30 ന് മാക്ട ചെയർമാൻ ജോഷി മാത്യൂ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും.

സമ്മാനദാനം 14 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ നിർവ്വഹിക്കുമെന്ന് കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻഎക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാമത്സരങ്ങൾക്കുള്ള രജിസ്ട്രേഷന് ബന്ധപ്പെടുക ഫോൺ: 0481-2583004, 7012 425859