കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ് ഏപ്രിൽ 1 – ന് ആരംഭിക്കും.

Spread the love

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ് ഏപ്രിൽ ഒന്നിന് രാവിലെ 10ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മാക്ട ചെയർമാനും സംവിധായകനുമായ ജോഷി മാത്യൂ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

കോട്ടയം നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ മുഖ്യാതിഥി ആയിരിക്കും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം ഫാ.എം.പി ജോർജ്,

കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ.സി വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി ബിനു, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റബേക്ക ബേബി ഐപ്പ്, ലതികാസുഭാഷ് എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൃത്ത നൃത്തേതര വിഭാഗങ്ങളിൽ മുപ്പതോളം ഇനങ്ങളിൽ നടക്കുന്ന
അവധിക്കാല ക്ലാസിലേക്കുള്ള രജിസ്ടേഷൻ ആരംഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ
-7012425859, 0481 2583004