കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കൽ അറുപറക്ക് സമീപം വലിയ ആഞ്ഞിലി മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു: വൈദ്യുതി പോസ്റ്റുകളും മറിഞ്ഞിട്ടുണ്ട്

Spread the love

കോട്ടയം: ഇല്ലിക്കൽ അറുപറക്ക് സമീപം വലിയ ആഞ്ഞിലി മരം കടപുഴകി വീണ്

കോട്ടയം – കുമരകം റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈദ്യുതി

പോസ്റ്റുകൾ മറിയുകയും ലൈനുകൾ വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ വൈദ്യുതി വിതരണവും പൂർണ്ണമായി നിലച്ചിരിക്കുകയാണ്.

ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചുമറ്റുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് കനത്ത മഴതുടരുന്നതിനാൽ മരം മുറിച്ചുമാറ്റി ഗതാഗതം

പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുവാൻ സാധ്യതയുണ്ട്.