
കോട്ടയം: സുപ്രീം കോടതി മുന്‍ ജഡ്ജിയും നിയമജ്ഞനും പ്രഭാഷകനും എഴുത്തുകാരനുമായ ജസ്റ്റീസ് കെ.ടി. തോമസിന് വീണ്ടും രാജ്യത്തിന്റെ സമുന്നത ബഹുമതി.
രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കിയാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. കെ.ടി. തോമസിനു പത്മവിഭൂഷണ്‍ ലഭിച്ചത് അക്ഷരനഗരിക്കും അഭിമാനമായി.
രാജ്യത്തെ പരമോന്നത കോടതിയില്‍ ദേശീയശ്രദ്ധയാകര്‍ഷിച്ച നിരവധി കേസുകളില്‍ വിധി പറഞ്ഞ ന്യായാധിപനായ കെ.ടി. തോമസ് ഇപ്പോള്‍ കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടില്‍ വിശ്രമജീവിതത്തിലാണ്. 2007ല്‍ രാജ്യം അദ്ദേഹത്തിന് പദ്മഭൂഷന്‍ ബഹുമതിയും നല്കി ആദരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം കല്ലുപുരയ്ക്കല്‍ കുടുംബാംഗമായ കെ.ടി. തോമസ് 1937 ജനുവരി 20ന് കോട്ടയത്ത് ജനിച്ചു. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍, സിഎംഎസ് കോളജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജ് എന്നിവിടങ്ങളില്‍ പഠനം.
മദ്രാസ് ലോ കോളജില്‍ നിയമപഠനത്തിനുശേഷം അഡ്വ. ജോസഫ് മാളിയേക്കലിന്റെ ജൂനിയറായി കോട്ടയത്തും തുടര്‍ന്ന് ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.
1977ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി നേരിട്ടു നിയമിതനായി. 1981 ല്‍ സെലക്ഷന് ഗ്രേഡ് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും 1985ല്‍ അഡീഷണല്‍ ജഡ്ജിയുമായി.



