കറുകച്ചാലില്‍ സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും തമ്മിൽ മത്സരയോട്ടം;സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിലേക്ക് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുനിര്‍ത്തി, അപകടം

Spread the love

കറുകച്ചാല്‍: സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും തമ്മിൽ മത്സരയോട്ടം. കറുകച്ചാലില്‍ കെഎസ്ആര്‍ടിസി ബസ് മനഃപൂര്‍വ്വം സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറ്റി. മത്സരയോട്ടത്തിന്റെ തുടച്ചയായാണ് സ്റ്റോപ്പില്‍ നിര്‍ത്തി ആളുകളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിലേക്ക് കെഎസ്ആര്‍ടി ബസ് ഇടിപ്പിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ബുധനാഴ്ച രാവിലെ 11 മണിയോടെ കറുകച്ചാല്‍ നെത്തല്ലൂര്‍ കവലയില്‍ ആയിരുന്നു സംഭവം. സ്വകാര്യ ബസുമായി മത്സരിച്ച് എത്തിയ കെഎസ്ആര്‍ടിസി മുന്നിലേക്ക് എടുത്ത ശേഷം വശത്തേക്ക് അടുപ്പിച്ച് ബസില്‍ ഇടിക്കുകയായിരുന്നു. കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കല്ലൂപറമ്പില്‍ ബസ്സിലാണ് കെഎസ്ആര്‍ടിസി ഇടിപ്പിച്ചത്.

കെഎസ്ആര്‍ടിസി മനഃപൂര്‍വ്വം ഉണ്ടാക്കിയ അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാര്‍ രണ്ടുബസുകളും തടയുകയും പ്രതിഷേധിക്കുകയുമായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group