
കോട്ടയം: ജില്ലയിൽ നാളെ (18/02/ 2026) കിടങ്ങൂർ, കടുത്തുരുത്തി ,ഭരണങ്ങാനം,തീക്കോയി,കല്ലറ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വട്ടു കുളങ്ങര, കാപ്പിൽ, മാന്താടി ചന്ത കവല, മടത്തിപ്പറമ്പ്, എന്നീ ട്രാൻസ്ഫർമുകളിൽ നാളെ (18/02/ 2026) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണങ്ങാനം – ഇലക്ടിക്കൽ സെക്ഷൻ്റെ കീഴിൽ . ഹോശാനാ . വേഴങ്ങാനം സ്കൂൾ . എന്നി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 8 – 30 മണി മുതൽ വൈകുന്നേരം 5 – 30 മണി വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന അയ്യമ്പാറ കവല, കാളക്കൂട്, തലനാട് ബസ്റ്റാൻഡ്, തലനാട് എൻഎസ്എസ് സ്കൂൾ, തലനാട് പഞ്ചായത്ത്, തലനാട് ടവർ. ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ
രാവിലെ 8 am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കല്ലറ സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പുത്തൻപള്ളി, കല്ലറ ടൗൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7:30 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC Work നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന് , മണ്ഡപത്തിപ്പാറ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ അരുവിത്തുറ, കോളേജ് റോഡ്, കൊണ്ടൂർ, വിക്ടറി, ക്രീപ്മിൽ, എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ വെള്ളിലപ്പള്ളി പാലം, വെള്ളിലപ്പള്ളി മഠം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബാങ്ക് പടി, വെട്ടിക്കലുങ്ക്, വടക്കേക്കര ,വണ്ണല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മോർക്കുളങ്ങര ബൈപാസ്,
മുക്കാടൻ ഹൈറ്റ്സ്. കൊച്ചേരി
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LT ടച്ചിങ് വർക്കിന്റെ ഭാഗമായി നെല്ലിപ്പള്ളി, തെറ്റാകിരി, കല്ലുങ്കത്ര, 130 പാടം, നെല്ലറ, കൈതപ്പാടം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും HT വർക്കിന്റെ ഭാഗമായി മറീന ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എളളുകാലാ SNDP, വില്ലേജ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 am മുതൽ വൈകിട്ട് 5:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓർവയൽ, റബ്കോ, കിഴക്കേപ്പടി, നെന്മല ടവർ, കുമ്പന്താനം, മുളേകുന്ന്, നെന്മല എസ് എൻ ടി പി, കന്നുവെട്ടി, കുന്നേപാലം, ചേന്നമ്പള്ളി, പൂതകുഴി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 6:00 മണിവരെ ടച്ചിങ് വർക്ക് ഉള്ളതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മഞ്ചേരി കളം, മണ്ണാത്തിപ്പാറ,താരാപടി, ചീരഞ്ചിറ, കുളങ്ങര പടി, ഇടത്തറ കടവ്, മാവേലി പാടം,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ 18-02-2026 ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെയും, കാർമൽ മൗണ്ട്, മുട്ടത്തു പടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെയും വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പാലക്കാട്ട്മല, ഇല്ലിക്കൽ, മുറിഞ്ഞാറ, നെല്ലാനിക്കാട്ടുപാറ, മങ്കൊമ്പ്, താമരക്കുളം, പൈങ്കുളം, ചെറുപുഷ്പം, മണലേൽപ്പാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി ട്രാൻസ്ഫോമറിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുന്നമൂട് ,അമ്യത മഠം, തുരുത്തിപ്പള്ളി ടവർ ,ഉദയ ,നിറപറ ,മുളക്കാം തുരുത്തി ,യൂദാപുരം ,വെള്ളേക്കളം, ശാസ്താംങ്കൽ , എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 5 വരെയും , മന്നത്ത് കടവ് ട്രാൻസ് ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LTലൈൻ ABC വർക്ക് നടക്കുന്നതിനാൽ വായനശാല ട്രാൻസ്ഫോർമറകളുടെ കീഴിൽ 8.45 am മുതൽ 5:30 pm വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ പരിധിയിൽ, അമ്പലം, പാറപ്പുറം, എന്നീ ട്രാൻസ്ഫോർമർ കളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെയും, ചുങ്കം, പടിഞ്ഞാറക്കര, തൈപ്പറമ്പ്, കരിമ്പാടം അഗ്രികൾച്ചർ, ആംബ്രോസ് നഗർ , താഴെപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഭാഗികമായുംവൈദ്യുതി മുടങ്ങും



