
കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറില്‍ തീപിടിച്ചു. അപകടത്തില്‍ ഫ്ലോറിലെ ക്യാമറയും ഉപകരണങ്ങളും കത്തി നശിച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തീ നിലവില്‍ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്സിന് സാധിച്ചിട്ടുണ്ട്.
പാലായില്‍ നിന്നും പാമ്പാടിയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയായതുകൊണ്ട് വിദ്യാർഥികള്‍ ആരും തന്നെ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വൻ അപകടമാണ് വഴിമാറിപോയത്. പ
കല് സമയത്ത് ഷൂട്ടിങ് നടക്കുന്നതിനാല്‍ ക്യാമറ അടക്കമുള്ളവ ഫ്ലോറില്‍ ഉണ്ടായിരുന്നു ഇതാണ് കത്തിനശിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.



