കോട്ടയം കോരുത്തോട്ടിൽ തീർത്ഥാടക വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു: മടുക്ക മൈനാക്കുളം വയലക്കൊമ്പില്‍ എബി തോമസ് (29) ആണ് മരിച്ചത്: ഇതോടെ അടുത്ത ദിവസങ്ങളിലായി ഉണ്ടായ അപകടങ്ങളിൽ മരണം മൂന്നായി.

Spread the love

കോട്ടയം: കോരുത്തോട് റോഡില്‍ മടുക്ക പാറമട ഭാഗത്ത് വച്ച്‌ തീർത്ഥാടന വാഹനം ഇടിച്ച്‌ മടുക്ക സ്വദേശിയായ യുവാവ് മരിച്ചു.
മടുക്ക മൈനാക്കുളം വയലക്കൊമ്പില്‍ എബി തോമസ് (29) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം.

video
play-sharp-fill

ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എബി സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ സഹോദരനുമായി സ്കൂട്ടറില്‍ പോകുന്നതിനിടെ എരുമേലി ചരളയില്‍ അപകടത്തില്‍ പെട്ട് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ എഞ്ചിനീയറിങ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥി കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19)വും ശനിയാഴ്ച രാത്രി എരുമേലി ടൗണിന് അടുത്ത് കരിങ്കല്ലുമ്മുഴിയില്‍ പോലിസ് ഡ്യൂട്ടി പോയിന്റിന് സമീപമായിരുന്നു അപകടത്തില്‍ കൂവപ്പള്ളി സ്വദേശി ചെരുവിളപുത്തൻവീട് സന്ദീപ് (24) ന്റെയും മരണം ഉണ്ടാക്കിയ നടുക്കം വിട്ടുമാറുന്നതിനു മുൻപാണ് വീണ്ടും ഒരു അപകട മരണം കൂടി ഉണ്ടാകുന്നത്.