
പാമ്പാടി: കോട്ടയം പാമ്പാടിക്കുത്ത് ഇല്ലിവളവിൽ ക്രൂരമായ
കൊലപാതകം.ഭർത്താവ് ഭാര്യയെ കമ്പിവടിക്ക് അടിച്ച് കൊന്ന ശേഷം തൂങ്ങി മരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.ഇന്ന്
ഉച്ചയോട് കൂടിയായിരുന്നു സംഭവം
ഇല്ലിവളവ് മാടമന വീട്ടിൽ സുധാകരനാണ് ഭാര്യ ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാത കാരണം വ്യക്തമല്ല. പാമ്പാടി പോലീസും പഞ്ചായത്ത് പ്രസിഡൻറ് സിജു കെ ഐസക്ക് ഉൾപ്പെടെ ഉള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.
മൃതദേഹം പുറത്ത് എടുക്കാനുള്ള മേൽനടപടികൾ ഉൾപ്പെടെ പുരോഗമിച്ച് വരുന്നു.
ഉന്നത പോലീസ് അധികാരികൾ എത്തിയിട്ടുണ്ട്. സയന്റിഫിക് , വിരലടയാള വിദഗ്ധരും എത്തിയിട്ടുണ്ട്.



