
കോട്ടയം: നഗരത്തിന്റെ വികസനപാതയ്ക്ക് പൊൻ തു.വലാകാനൊരുങ്ങുന്ന കോടിമത രണ്ടാം പാലം നിര്‍മാണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനു മുമ്പ് തുറന്നുകൊടുക്കാന്‍ പൊതുമരാമത്ത് വകുപ്പ്.
പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി അപ്രോച്ച് റോഡിന്റെ ടാറിംഗിനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ രണ്ടു വശങ്ങളിലെയും അപ്രോച്ച് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായാല്‍ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.
2013ല്‍ 9.84 കോടിയുടെ ഭരണാനുമതിയോടെ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ ജോലികള്‍ പല കാരണങ്ങളാല്‍ വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കുകയായിരുന്നു. സമീപനപാതയ്ക്കും മറ്റും സ്ഥലം ഏറ്റെടുക്കാന്‍ വൈകിയതാണ് പണി മുടങ്ങാന്‍ കാരണം. സമീപനപാതയില്‍ പുറമ്പോക്കിലെ രണ്ടു കുടുംബങ്ങളെ ഒഴിപ്പിക്കുന്നതും വൈകി. ഇതോടെ 2017 ജൂണില്‍ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവച്ചു. പിന്നീട് പഴയ നിരക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ കരാറുകാരന് പിന്‍വാങ്ങി.
സന്നദ്ധ സംഘടന ഇടപെട്ടാണ് പുറമ്പോക്കിലെ കുടുംബങ്ങളെ ഒഴിപ്പിച്ചത്. തുടര്‍ന്നു സമീപനപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പൊതുമാരാമത്ത് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് പാലം നിര്‍മാണം ഒരു വര്‍ഷം മുമ്പ് പുനരാരംഭിച്ചത്. എംസി റോഡ് നവീകരിച്ചതോടെ ജലഗതാഗതം തടസപ്പെടാത്തവിധം ഉയരംകൂടിയ പാലമാണ് പൂര്‍ത്തിയായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടൂരാറിനു മുകളിലൂടെ 200 മീറ്ററാണ് പാലത്തിന്റെ ആകെയുള്ള നീളം. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന എംസി റോഡിനെ ബന്ധിപ്പിക്കുന്ന ഭാഗത്തെ നിര്‍മാണ പ്രവൃത്തിയും മറുവശത്തെ പ്രവേശന ഭാഗവും എംസി റോഡുമായി ബന്ധിപ്പിക്കുന്ന നിര്‍മാണ പ്രവൃത്തിയുമാണ് അവശേഷിച്ചിരുന്നത്.
കോടിമതപാലം സാക്ഷാത്കരിക്കുന്നതോടെ കോട്ടയം പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രധാന പാലമായി കോടിമത രണ്ടാം പാലം മാറും. പൊതുമരാമത്ത് നിര്‍മാണം പൂര്‍ത്തിയാക്കി പാലം നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് കൈമറും. ഇപ്പോള്‍ നിലവിലെ പാലം നാഷണല്‍ ഹൈവേ അഥോറിറ്റിയുടെ കീഴിലാണ്.
രണ്ടു പാലത്തിലൂടെയുമാണോ ഗതാഗതം അതോ പുതിയ പാലത്തിലൂടെ മാത്രമാകുമോ ഗതാഗതമെന്ന് നാഷണല്‍ ഹൈവേ അഥോറിറ്റിയാണ് തീരുമാനിക്കുന്നത്. ആദ്യഘട്ടത്തില്‍ രണ്ടു പാലത്തിലൂടെയും വണ്വേയായിട്ടായിരിക്കും ഗതാഗതം. പുതിയ പാലം നാലുവരിയിലാണ് നിര്‍മാണം. ഒരു വശത്ത് ഫുട്പാത്തുമുണ്ട്. കോടിമത നാലുവരിപ്പാതയുമായി ബന്ധിപ്പിച്ച് ഒരു പാലത്തിലൂടെ ഗതാഗതം അനുവദിക്കാനാണ് എൻഎച്ച് അഥോറിറ്റിയുടെ തീരുമാനം.



