
കോട്ടയം: തകര്‍ന്നു തരിപ്പണമായി നഗര മധ്യത്തിലൊരു റോഡ് കോടിമത- പോലീസ് സ്‌റ്റേഷന്‍ കാരാപ്പുഴ റോഡ്. പോലീസ് സ്‌റ്റേഷനും , ഇതര സ്‌ഥാപനങ്ങളുമെല്ലാം ഉള്ള സ്‌ഥലമായിട്ടും വഴി നന്നാക്കുന്നതില്‍ അധികൃതര്‍ അലംഭാവം തുടരുകയാണ്.
എം.സി. റോഡില്‍ പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിനു പ്രാധാന്യം ഏറെയാണ് വെസ്‌റ്റ് ജനമൈത്രി പോലീസ് സ്‌റ്റേഷന്‍, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ ഓഫീസ്, കോട്ടയം ബോട്ട് ജെട്ടി, അനുബന്ധമായ സ്‌കൈ വാക്ക്, പൊതുമേഖല സ്‌ഥാപനമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയെല്ലാം ഈ വഴിയോരത്താണ്. റോഡ് നവീകരണം നടത്തിയിട്ട് ഒമ്പതു വര്‍ഷമായതായി നാട്ടുകാര്‍ പറയുന്നു. കാരാപ്പുഴയിലാണ്
റോഡ് അവസാനിക്കുന്നത്. 60ലേറെ വീട്ടുകാര്‍ താമസിക്കുന്ന ഇവിടേക്ക് പോകാനും ഈറോഡ് മാത്രമാണ് ഉള്ളത്. മഴയുള്ള ദിവസങ്ങളില്‍ ഇതുവഴി കാല്‍നടയായി പോലും സഞ്ചരിക്കാന്‍ ആവില്ല. റോഡ്
അത്രമേല്‍ ചെളികൊണ്ട് മൂടും.കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴക്കു ശേഷം ചെളിക്കുളം ആയിരിക്കുകയാണു റോഡ്. ഓയില്‍ പാമിന്റെ ഭാഗത്താണ് റോഡ് ഏറ്റവുമധികം തകര്‍ന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഭാരവാഹനങ്ങള്‍ നിരന്തരം ഓടിയതാണ് റോഡ് തകരാന്‍ കാരണമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. രാത്രികാലങ്ങളിലാണ് ഏറ്റവും ബുദ്ധിമുട്ട്.
വെളിച്ചക്കുറവും റോഡില്‍ പതിവാണ്. റോഡിലെ കുഴികളില്‍ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ വീഴുന്നതും പതിവാണെന്നു പ്രദേശവാസികള്‍ പറയുന്നു. ഇവിടേക്ക് ഓട്ടം വരാന്‍ പോലും ഡ്രൈവര്‍മാര്‍ മടിക്കുകയാണ്.
റോഡില്‍ അര കിലോമീറ്റര്‍ പോലും കുഴിയില്ലാതെ സഞ്ചരിക്കാനാവില്ല എന്നതാണു നിലവിലെ സ്‌ഥിതി. കാരാപ്പുഴയില്‍ ഉള്ളവര്‍ക്കു നഗരത്തിലെത്താന്‍ ഏറ്റവും എളുപ്പ വഴിയും ഇതാണ്. ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ നഗരത്തിലെ സ്‌കൂളുകളില്‍ എത്തുന്നതും ഈ വഴി തന്നെ. വിദേശികള്‍ അടക്കം കായല്‍ യാത്രയ്‌ക്ക് എത്തുന്നവര്‍ക്കു തകര്‍ന്ന വഴിയിലൂടെ വേണം ബോട്ട് ജെട്ടിയില്‍ എത്താന്‍.
തങ്ങളുടെ ദുരിതം അവസാനിപ്പിച്ചു റോഡ് എത്രയും വേഗം നന്നാക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനൊരുങ്ങുകയാണു നാട്ടുകാര്‍