കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36ാമത് കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ ഫെബ്രുവരി 11ന്; സമ്മേളനത്തിന്റെ നടത്തിപ്പിനായി 1,001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

Spread the love

കോട്ടയം:കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 36ാമത് കോട്ടയം ജില്ലാ സമ്മേളനം ചങ്ങനാശേരിയിൽ ഫെബ്രുവരി 11ന്. സമ്മേളനത്തിന്റെ നടത്തിപ്പിനായി 1,001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

video
play-sharp-fill

ചങ്ങനാശ്ശേരി ഡിവൈഎസ്പി ടോംസൺ കെ.പി ഉദ്ഘാടനം ചെയ്തു.കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് അൻസൽ എ.എസ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ പ്രേംജി കെ.നായർ,ഇൻസ്പെക്ടർ പോലീസ് ചങ്ങനാശ്ശേരി അനുരാജ് ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അജിത് കുമാർ, കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് അജിത് ടി ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിംകുമാർ സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷെഫീഖ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: സ്വാഗതസംഘം ചെയർമാൻ സുരേഷ് കുമാർ (സ്‌റ്റെറ്റ് സ്പെഷ്യൻ ബ്രാഞ്ച് )ജനറൽ കൺവീനർ രഞ്ജിത് കുമാർ (ചങ്ങനശ്ശേരി ട്രാഫിക്ക് പി.എസ്‌)എന്നിവരെയുംവിവിധ സബ് കമ്മിറ്റി കൺവീനർമാരായി അജി കെ മുഹമ്മദ് , യാസ്മിർ എംബി, മൈക്കിൾ ആൻറണി തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
സമ്മേളന നടത്തിപ്പിലേക്ക് നൂറ്റൊന്നംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു.