
.
സ്വന്തം ലേഖകൻ
കോട്ടയം:
കെൽട്രോണിന്റെ വിവിധ കോഴ്സുകൾ നടത്തുന്ന നാഗമ്പടത്തെ സ്ഥാപനത്തിൽ വൻ തീപിടുത്തം. മുൻവശത്തെ മുറിയിൽ ഉണ്ടായിരുന്ന മുഴുവൻ ഉപകരണങ്ങളും കത്തിനശിച്ചു.
നാഗമ്പടം ബസ് സ്റ്റാന്റിന് മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺസ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

2 എസി ,2 ഫാൻ, 2 കസേര, 1 ലാപ് ടോപ്പ്,2 കംപ്യൂട്ടർ തുടങ്ങിയ സാധനങ്ങൾ പൂർണമായി കത്തിനശിച്ചു.
ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്.
ഇന്നു രാവിലെ എട്ടേമുക്കാലിന് സ്ഥാപന മേധാവി പ്രീതി എത്തി ഓഫീസ് തുറന്നപ്പോഴാണ് തീപിടിച്ച വിവരം അറിയുന്നത്.

സ്ഥാപനത്തിന്റെ മുൻ വശത്തെ ഗ്ലാസ് പൂർണമായി തകർന്ന് തറയിൽ ചിതറി കിടപ്പുണ്ട്.
തീപിടിച്ചത് എപ്പോഴാണന്നോ എങ്ങനെയെന്നോ വ്യക്തമല്ല. തീപിടുത്ത വിവരം പുറത്താരും അറിഞ്ഞതുമില്ല.
മുൻവശത്തെ മുറിയിൽ നിന്ന് തീ മറ്റു മുറികളിലേക്ക് പടരാതിരുന്നത് ഭാഗ്യമായി. അങ്ങനെ തീ പടർന്നിരുന്നുവെങ്കിൽ സ്റ്റാന്റിലെ മറ്റു കടകളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും പടർന്ന് വൻ ദുരന്തമായി മാറുമായിരുന്നു. കെൽട്രോണിന്റെ മറ്റു മുറികളെല്ലാം കരിയും പുകയുമേറ്റ് വികൃതമായ അവസ്ഥയിലാണ്.



