
കോട്ടയം: ഇന്നലെ രാത്രിയിൽ ആരംഭിച്ച തോരാത്ത മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ 7 വീടുകൾ തകർന്നു. 2 പേർക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി താലുക്കിൽ മൂന്നും ചങ്ങനാശേരി താലൂക്കിൽ 2 വീടുകളും മീനച്ചിൽ
താലൂകിൽ 2 വീടുകളും തകർന്നു . കാഞ്ഞിരപ്പള്ളിയിൽ എരുമേലി സൗത്ത് വില്ലേജിൽ മൂലക്കയം ആറാട്ട് കടവ് ഭാഗത്താണ് 3 വീടുകൾക്കു മുകളിൽ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായത്.
ചങ്ങനാശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഒരു വീടിന് മുകളിൽ മരം വീണ് ഓടു പൊട്ടി ഒരാൾക്ക് പരിക്കേറ്റു.
ചങ്ങനാശേരി പുന്നക്കാട് ഭാഗത്ത് വിടിന് മുകളിൽ മരം വീണ് ഷിബിയ എന്ന സ്ത്രീക്ക് പരിക്കേറ്റു. വീടിന് സമീപത്തെ പുളിമരം വീണ് വീട് ഭാഗികമായി തകർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിട് തകർന്നതിന്റെ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളു
താലൂക്ക് ആസ്ഥാനങ്ങളിലും.
ജില്ലാ ആസ്ഥാനത്തും കൺട്രോൾ റൂമുകൾ തുറന്നു .
ളാലം വില്ലേജിൽ അന്തിനാട് കരയിൽ പാറക്കൽ ഹരി എന്നയാളുടെ വീടിനു മേൽക്കൂരയിൽ പന ഒടിഞ്ഞു വീണു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കാണക്കാരി വില്ലേജിൽ വെമ്പള്ളി മോഹനനിവാസിൽ സുരണ്യ എസ് മോഹൻ എന്നയാളുടെ വീടിനു മുകളിൽ മരം വീണ് തകർന്നു.